Pudukad News
Pudukad News

പോക്‌സോ കേസിൽ 76 കാരന് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ


പോക്‌സോ കേസിലെ പ്രതിക്ക് ആറ് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഴീക്കോട് മീനാക്ഷിപ്പാലം ചേപ്പുള്ളി വീട്ടില്‍ അബ്ദുള്‍ കരീമിനാണ് (76) ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോർട്ട് ജഡ്ജ് ജയ പ്രഭു ശിക്ഷ വിധിച്ചത്.പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടയില്‍ സാധനങ്ങള്‍ വാങ്ങാൻ വരുന്ന സമയം മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പീഡിപ്പിച്ചെന്നാണ് കേസ്. കൊടുങ്ങല്ലൂർ എസ്.ഐ: കെ.എസ്.സൂരജ് കേസ് രജിസ്റ്റർ ചെയ്തു. ഇൻസ്‌പെക്ടർ ബ്രിജുകുമാർ തുടരഅന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസില്‍ സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഗിരീഷ് അസിസ്റ്റ് ചെയ്തത് പ്രോസിക്യൂഷൻ ഭാഗത്തുനിന് 15 ഓളം സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂട്ടർമാരായി കെ.സുരാജ്, ലിജി മധു എന്നിവർ പ്രോസിക്യൂഷന് വേണ്ടി കോടതിയില്‍ ഹാജരായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price