Pudukad News
Pudukad News

ഗതാഗത നിയമലംഘനത്തിന് പിഴ അടക്കണമെന്ന് പറഞ്ഞ് വാട്‌സ്‌ആപ്പില്‍ സന്ദേശം;യുവസംരംഭകന് 5.88 ലക്ഷം രൂപ നഷ്ടം


ഗതാഗത നിയമലംഘനത്തിന് പിഴ അടക്കണമെന്ന് പറഞ്ഞ് വാട്‌സ്‌ആപ്പില്‍ വന്ന സന്ദേശം വിശ്വസിച്ച യുവസംരംഭകന് 5,88,500 രൂപ നഷ്ടമായി.കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി അബ്ദുല്‍ ബാസിത്തിന്റെയും ഭാര്യയുടെയും അക്കൗണ്ടുകളില്‍ നിന്നുമാണ് പണം നഷ്ടമായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സിഗ്നല്‍ ലംഘനത്തിന് '500 രൂപ പിഴ അടക്കണം' എന്നായിരുന്നു സന്ദേശം. അബ്ദുല്‍ ബാസിത് നല്‍കിയ വിവരങ്ങളും ആധാര്‍ നമ്പറും ഉപയോഗിച്ച്‌ തട്ടിപ്പുകാര്‍ തുടര്‍ച്ചയായി ഒടിപി നേടിയെടുത്തു. പിന്നാലെ അക്കൗണ്ടുകളിലെത്തുകയും അഞ്ചുതവണയായി 5.88 ലക്ഷം രൂപ പിന്‍വലിക്കുകയും ചെയ്തു.ബാങ്ക് ആപ്പില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നറിയിച്ചപ്പോള്‍ സ്വകാര്യ ബാങ്ക് അധികൃതര്‍ ആവശ്യത്തിന് പ്രതികരിച്ചില്ലെന്നു ബാസിത് ആരോപിച്ചു. ബാങ്കില്‍ വിവരം അറിയിച്ചിട്ടും പണം നഷ്ടപ്പെടുന്നതിന് തടയാന്‍ നടപടിയുണ്ടായില്ലെന്നാണ് പരാതി. സംഭവത്തിനിടെ ഫോണില്‍ പതിവില്ലാത്ത ചൂട് അനുഭവപ്പെട്ടതായും തുടര്‍ന്ന് വാട്‌സ്‌ആപ്പ് അക്കൗണ്ടും നഷ്ടമായതായും ബാസിത് പറഞ്ഞു. സംഭവം സംബന്ധിച്ച്‌ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price