മാവേലിയും ലഹരിയ്‌ക്കെതിരാണിഷ്ട്ടാ...എന്ന വിഷയത്തില്‍ തെക്കേഗോപുര നടയില്‍ 50 പൂക്കളവുമായി സിറ്റി പൊലീസ് നടത്തിയ മെഗാ പൂക്കളോത്സവം ആഘോഷമായി.50 ഓളം മത്സരാർത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ ഒന്നാം സ്ഥാനം മുനയ്ക്കക്കടവ് പൊലീസ് സ്റ്റേഷനും രണ്ടാം സ്ഥാനം പീച്ചി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം പഴയന്നൂർ പൊലീസ് സ്റ്റേഷനും അർഹരായി. പ്രോത്സാഹന സമ്മാനത്തിന് സൈബർ പൊലീസ് സ്റ്റേഷൻ, മുനയ്ക്കകടവ് ജനമൈത്രി സമിതി, ഗുരുവായൂർ ടെമ്ബിള്‍ പൊലീസ് സ്റ്റേഷൻ എന്നിവരും കരസ്ഥമാക്കി. ഓണത്തിന്റെ ട്രെൻഡായ മൂഡില്‍ ലഹരിക്കെതിരെയുള്ള മൂഡ് എന്നും നിലനിറുത്തണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ പറഞ്ഞു. ഡി.ഐ.ജി എസ്.ഹരിശങ്കർ സമ്മാനദാനം നിർവഹിച്ചു. തൃശൂർ അഡീഷണല്‍ സൂപ്രണ്ട് ഷീൻ തറയില്‍, അസിസ്റ്റന്റ് കമ്മിഷണർ സലീഷ് എൻ.ശങ്കരൻ, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ സേതു, ഡി.സി.ആർ.ബി അസിസ്റ്റൻ് കമ്മിഷണർ സാജു ജോർജ്, നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ പി.ബാബു ഡേവിസ്, ഈസ്റ്റ് ഇൻസ്‌പെക്ടർ എം.ജെ.ജിജോ, കണ്‍ട്രോള്‍ റൂം ഇൻസ്‌പെക്ടർ സുനില്‍കുമാർ എന്നിവരും പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ