സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ മുന്നേറ്റം. സര്‍വകാല റെക്കോഡ് വിലയില്‍ നിന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു.ഇന്ന് കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 40 രൂപയാണ്. ഇതോടെ ഇന്നലെ 10490 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10530 രൂപയായി വര്‍ധിച്ചു. പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലെ 83920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 84240 ല്‍ എത്തി. സെപ്തംബര്‍ 9 നാണ് സ്വര്‍ണ വില ആദ്യമായി 80000 പിന്നിട്ടത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ