ലോട്ടറിക്കടയിൽ നിന്ന് സമ്മാനം കിട്ടിയ ടിക്കറ്റുകളും കളക്ഷൻ തുകയും ഉൾപ്പടെ 1,07,000 രൂപ മോഷ്ടിച്ച കേസിൽ ജീവനക്കാരൻ അറസ്റ്റിൽ.പാവറട്ടി സ്വദേശി നാലകത്ത് വീട്ടിൽ നിഷാലിനെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വാടാനപ്പിള്ളി സെന്ററിൽ പ്രവർത്തിക്കുന്ന പെരിഞ്ഞനം സ്വദേശി പള്ളത്ത് വീട്ടിൽ സുനിലിൻ്റെ ലോട്ടറിക്കടയിൽ നിന്നാണ് ഇയാൾ മോഷണം നടത്തിയത്.വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ ഷൈജു, ജൂനിയർ എസ്ഐ സുബിൻ, സബ്ബ് ഇൻസ്പെക്ടർ അരുൺ, സിവിൽ പോലീസ് ഓഫീസർ അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ