സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് (ഓഗസ്ത് 18) ഓണപ്പരീക്ഷ ആരംഭിക്കും. പ്ലസ്ടു, യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് തിങ്കളാഴ്ച പരീക്ഷ ആരംഭിക്കുന്നത്.എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ തീരും. പ്ലസ്ടു പരീക്ഷ അവസാനിക്കുന്നത് 27നായിരിക്കും. എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ സമയത്ത് അവധി വന്നാല്‍, ആ പരീക്ഷ 29ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് തൃശൂരില്‍ അവധിയാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ ജില്ലയിലെ ഓണപ്പരീക്ഷകളും മാറ്റി. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ