കയ്പമംഗലത്ത് എം.ഡി.എം.എ യുമായി യുവാവ് അറസ്റ്റില്‍. കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്ബില്‍ വീട്ടില്‍ സനൂപ് (29) ആണ് പിടിയിലായത്.തൃശ്ശൂർ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിയായിരുന്നു നീക്കം. ഉച്ചക്ക് ഒരു മണിയോടെ നടത്തിയ പരിശോധനയിലാണ് സനൂപിന്റെ വീട്ടില്‍ നിന്ന് നിരോധിത മാരക രാസലഹരിയായ എംഡിഎംഎ പിടിച്ചെടുത്തത്. നേരത്തെ കാട്ടൂർ പൊലീസ് സ്റ്റേഷനില്‍ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ് സനൂപ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ