സ്വതന്ത്യദിനത്തിന്റെ ഭാഗമായി തൃശ്ശൂർ റൂറൽ പോലീസിൻ്റെ ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സംയുക്തമായി സുരക്ഷാ പരിശോധനകൾ നടത്തി.
ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ്, ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ, ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷൻ, ചാലക്കുടി റെയിൽവേ സ്റ്റേഷൻ, ചാലക്കുടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. സബ് ഇൻസ്പെക്ടർ അജയഘോഷ്, സി.പി.ഒ മാരായ ഷാനവാസ്, ബിൽഹരി, കമൽകൃഷ്ണ, ഷിനോജ്.കെ.കെ, അനൂപ്.എം.എ, ശ്രീജിത്ത്.കെ.എസ് എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ