വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ചിമ്മിനി ഡാമിൻ്റെ പ്രധാന ഷട്ടറുകൾ ചൊവ്വാഴ്ച തുറക്കും. സ്പിൽവേ ഷട്ടറുകൾ വഴി 3.52 ഘനമീറ്റർ വെള്ളം തുറന്നുവിടാനാണ് തീരുമാനം. രവിലെ 10-ന് ഘട്ടംഘട്ടമായി ഷട്ടർ തുറക്കും. കനത്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനാൽ ഒന്നിച്ച് വെള്ളം തുറന്നു വിടുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രധാന ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.
ചിമ്മിനി ഡാമിന്റെ പ്രധാന ജലവിതരണ മാർഗമായ കുറുമാലി പുഴയിൽ ജലനിരപ്പ് അഞ്ച് മുതൽ എട്ട് സെൻറീമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ഡാമിന്റെ റിവർ സ്ലൂയിസ് വാൽവ് കൂടുതൽ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ എട്ടിന് 72.93 മീറ്ററാണ് ചിമ്മിനിയിലെ ജലനിരപ്പ്. ഇതുവരെ ഡാമിൽ സംഭരിച്ചിരിക്കുന്നത് 124.65 ദശലക്ഷം ഘന മീറ്റർ വെള്ളമാണ്. ഇത് ഡാമിന്റെ മൊത്തം സംഭരണശേഷിയുടെ 82.25 ശതമാനമാണ്.
76.70 മീറ്ററാണ് ചിമ്മിനിയുടെ പരമാവധി ജലനിരപ്പ്. പരമാവധി സംഭരണശേഷി 151.55 ദശലക്ഷം ഘനമീറ്ററാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ