Pudukad News
Pudukad News

ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റില്‍ മാനേജരുടെ ബം‌ഗ്ലാവിന് നേരെ കാട്ടാന ആക്രമണം


വെള്ളിക്കുളങ്ങര ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് തകര്‍ത്ത കാട്ടാന അടുക്കളക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ വലിച്ചു പുറത്തിട്ടു.ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആളുണ്ടായിരുന്നില്ല.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price