അമിത വേഗതയിൽ തെറ്റായ ദിശയിൽ വന്ന ബസ് ബൈക്കിൽ ഇടിച്ച സംഭവത്തിൽ ബസ് പോലീസ് പിടിച്ചെടുത്ത് ഡ്രൈവർക്കെതിരെ കേസെടുത്തു. ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുടയിലാണ് സംഭവം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന മഹാദേവ ബസിനെതിരെയാണ് നടപടി. ഡ്രൈവർ
ആളൂർ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സലസ്റ്റിനെതിരെയാണ് കേസെടുത്തത്.ഇയാൾ ക്രിമിനൽ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ പരിക്കേൽക്കാതെ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ബൈക്കിന് 15000 രൂപയുടെ നാശനഷ്ടം സംഭവിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ