Pudukad News
Pudukad News

ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളുമായി യുവാക്കള്‍ പിടിയില്‍


തൃശ്ശൂരില്‍ ഹാഷിഷ് ഓയിലും മയക്കുമരുന്ന് വിഭാഗത്തില്‍പ്പെട്ട നൈട്രോസെപാം ഗുളികകളുമായി യുവാക്കള്‍ പൊലീസ് പിടിയിലായി.നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയായ ചെറിയാൻ, രാജേഷ് രാജ് എന്നിവരാണ് അറസ്റ്റിലായത്.ഇവരില്‍ നിന്ന് സ്റ്റേഷൻ പരിധിയിലെ ആളുകളെ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് കച്ചവടം നടത്തുന്നതിനായി കൈവശം വച്ചിരുന്ന ഹാഷിഷ് ഓയിലും നൈട്രോസെപാം ഗുളികകളും ആണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും എല്‍തുരുത്ത് നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നാം പ്രതിയായ ചെറിയാൻ വടക്കാഞ്ചേരി സ്റ്റേഷൻ പരിധിയില്‍ 2013 കാലഘട്ടത്തില്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നു.രണ്ടാം പ്രതിയായ രാജേഷ് രാജനെതിരെ ഐപിസി സെക്ഷൻ 308 അടക്കം ചുമത്തി നേരത്തെ കേസെടുത്തിട്ടുണ്ട്. വെസ്റ്റ് പോലീസ് സ്റ്റേഷൻ സർക്കിള്‍ ഇൻസ്പെക്ടർ ആയ അബ്ദുള്‍ റഹ്മാന്റെ നിർദ്ദേശപ്രകാരം എസ് ഐ സിസില്‍ ക്രിസ്ത്യൻ രാജ് , എ എസ് ഐ ഹരിഹരൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർ മാരായ ടോണി വർഗീസ്, അഖില്‍ വിഷ്ണു, സുജിത്ത്, സത്യജിത്ത് സിവില്‍ പൊലീസുകാരായ അഖില്‍, അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.




ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price