എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.കയ്പമംഗലം പള്ളിത്താനം സ്വദേശി തേപറമ്പിൽ വീട്ടിൽ സനൂപ് (29)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു.
സനൂപ് കാട്ടൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലെ പ്രതിയാണ്.കൈപ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഭിലാഷ്, ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ പ്രദീപ്, ജി.എ.എസ്.ഐ ലിജു, ജി.എസ്.സി.പി.ഒ മാരായ ബിജു, നിശാന്ത്, സുർജിത്ത് സാഗർ, കൈപ്പമംഗലം സ്റ്റേഷനിലെ എസ്.ഐ സജീഷ്, സി.പി.ഒ മാരായ ജോസഫ്, രജനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ