കൊടകരയിൽ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
അങ്കമാലി യോർദന്നപുരം സ്വദേശി വടക്കുഞ്ചേരി വീട്ടിൽ 23 വയസുള്ള അക്ഷയ് ആണ് അറസ്റ്റിലായത്.
യുവതിയെ സ്നേഹം നടിച്ച് സിനിമക്ക് പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പ്രതിയുടെ സുഹൃത്തുക്കളുടെ വാടക വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിലും കൊണ്ട് പോയി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടിയുടെ ഫോട്ടോയും വീഡിയോയും റെക്കോർഡ് ചെയ്തതിനു ശേഷം ഇവ ഇൻറർനെറ്റിൽ പോസ്റ്റ് ചെയ്യുമെന്നും വിവാഹം ചെയ്യില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പോലീസ് പറഞ്ഞു. കൊടകര ഇൻസ്പെക്ടർ സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ