Pudukad News
Pudukad News

വന്യമൃഗങ്ങൾ റോഡിലിറങ്ങുന്നു;വേലൂപ്പാടത്തെ മുള ഗവേഷണ കേന്ദ്രത്തിൻ്റെ അതിർത്തിയിൽ സുരക്ഷിത വേലി നിർമ്മിക്കണമെന്നാവശ്യം


വരന്തരപ്പിള്ളി വേലൂപ്പാടത്തെ വന ഗവേഷണ കേന്ദ്രത്തിൻ്റെ അതിർത്തിയിലെ കമ്പിവേലി പലസ്ഥലങ്ങളിലായി തുരുമ്പിച്ചു നശിച്ച അവസ്ഥയിലായതോടെ വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങുന്നതായി പരാതി.കാട്ടുപന്നികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ റോഡ് മുറിച്ചു കടക്കുന്നത് വാഹന യാത്രികർക്ക് ഭീഷണിയായിരിക്കുകയാണ്. ഇത്തരം  അപകടങ്ങൾ പതിവായതിനാൽ  സുരക്ഷിതമായ രീതിയിൽ സോളാർ വേലിയോ മതിലോ കെട്ടി  ജനങ്ങളുടെ ജീവന് സംരക്ഷണം നൽകണമെന്ന്  പി.ഡി.പി പുതുക്കാട് മണ്ഡലം പ്രസിഡൻ്റ്  ഷിഹാബ് പെരുവാൻ കുഴിയിൽ ആവശ്യപ്പെട്ടു. ഏക്കർ കണക്കിന് വരുന്ന വനഗവേഷണത്തിൻ്റെ കോമ്പൗണ്ടിൽ സുരക്ഷിത വേലി നിർമ്മിക്കണമെന്നാവശ്യപ്പെട്ട്
പിഡിപി നേതാക്കളായ
സിദ്ദീഖ് ആലുങ്ങൽ, നിഷാദ് തറയിൽ, കബീർ മുക്കൻ, സിദ്ദീഖ് പൊറ്റമ്മൽ എന്നിവർ കെ.എഫ്.ആർ.ഐ അധികൃതർക്ക് പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price