Pudukad News
Pudukad News

പ്രശസ്ത സംവിധായകന്‍ നിസാര്‍ അന്തരിച്ചു


പ്രശസ്ത സിനിമാ സംവിധായകൻ നിസാർ അബ്ദുൾഖാദർ (63) അന്തരിച്ചു. കരൾ- ശ്വാസകോശസംബന്ധമായ അസുഖങ്ങളേത്തുടർന്ന് ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. സംസ്കാരം ചൊവ്വാഴ്ച ചങ്ങനാശ്ശേരി പഴയ പള്ളി കബർസ്ഥാനിൽ.1994 മുതൽ മലയാളം സിനിമമേഖയിൽ സജീവമായ നിസാർ 27 ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. ജയറാമും ദിലീപും പ്രധാനവേഷങ്ങളിലെത്തിയ സുദിനമാണ് ആദ്യചിത്രം.ത്രീമെൻ ആർമി, മലയാളമാസം ചിങ്ങം ഒന്ന്, ന്യൂസ് പേപ്പർ ബോയ്, അപരന്മാർ നഗരത്തിൽ, ഓട്ടോബ്രദേഴ്സ്, ഡ്യൂപ്പ് ഡ്യൂപ്പ് ഡ്യൂപ്പ്, ജഗതി ജഗദീഷ് ഇൻ ടൗൺ, കളേഴ്സ് അടക്കം നിരവധി ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുണ്ട്. 2023-ൽ പുറത്തിറങ്ങിയ ടുമെൻ ആർമിയാണ് അവസാനചിത്രം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price