സ്കൂള്‍ വിദ്യാർഥികളെ കബളിപ്പിച്ച് മദ്യം കൊടുക്കുവാനായി ബാറിലേക്ക് കൊണ്ടുവന്ന കെഎസ്ഇബി ജീവനക്കാരനും മദ്യം നല്കിയ ബാർ ജീവനക്കാരെയും പോലീസ് അറസ്റ്റുചെയ്തു.കെഎസ്ഇബി ജീവനക്കാരൻ അന്നമനട കാട്ടുകണ്ടത്തില്‍ വീട്ടില്‍ സ്നേഹേഷ് (44), മദ്യം നല്കിയ ബാർ ജീവനക്കാരായ പാലക്കാട് കിഴക്കഞ്ചേരി എളവൂർപാടം കാട്ടിരിക്കല് വീട്ടില്‍ ദിവാകരൻ (45), വയനാട് പുല്‍പ്പള്ളി വടക്കല്‍ അനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും അബ്കാരി ആക്ട് പ്രകാരവും കേസെടുത്തു.കഴിഞ്ഞദിവസം 4.30ന് ചായ്പൻകുഴിയിലുള്ള സ്കൂളിന്റെ മുന്നില്‍നിന്നും പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ കുട്ടികളെ മോട്ടോർ സൈക്കിളില്‍ മോതിരക്കണ്ണിയിലുള്ള ബാറിലേക്ക് കൂട്ടിക്കൊണ്ടുപോയി ബാറില്‍വച്ച് കുട്ടികള്‍ക്ക് ബിയർ കുടിക്കാൻ നല്‍കുകയായിരുന്നു.കെഎസ്ഇബി ജീവനക്കാരനായ സ്നേഹേഷിനെതിരെ വകുപ്പുതല നടപടികള്‍ക്കായി റിപ്പോർട്ട് സമർപ്പിക്കും.ചാലക്കുടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്ഐമാരായ ഋഷിപ്രസാദ്, കെ.കെ. ബിജു, ഹരിശങ്കർ പ്രസാദ്, എഎസ്ഐ ജിബി, സിവില്‍ പോലീസ് ഓഫീസർമാരായ സുജിത്ത്, സജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ആ കുട്ടികളെ കൊണ്ട് ഇവർക്കു എന്ധോ നേടിയെടുക്കാനുണ്ട്.. ഉറപ്പ്...!
മറുപടിഇല്ലാതാക്കൂ