Pudukad News
Pudukad News

തുടര്‍ച്ചയായ ഏഴാം ദിവസവും സ്വർണവില കുറഞ്ഞു


സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന് അഞ്ച് രൂപയാണ് കുറഞ്ഞത്. 9,275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഓഗസ്റ്റ് എട്ടിലെ 75,760 രൂപയായിരുന്നു ഈ മാസത്തെ സ്വര്‍ണത്തിന്റെ ഉയര്‍ന്ന നിരക്ക്. ഒന്‍പതാം തീയതി മുതല്‍ കുറയുന്ന പ്രവണതയാണ് സ്വര്‍ണ വിപണിയിലുണ്ടായിരുന്നത്. ഓഗസ്റ്റ് ഒന്നിലെ 73,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞത്. പിന്നീട് എട്ടാം തീയതി വരെ വര്‍ധിച്ചു.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price