ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊടകര വല്ലപ്പാടി സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ ക്രിസ്റ്റി (35)നെയാണ് കൊടകര പോലീസ് അറസ്റ്റ് ചെയ്തത്.കൊടകര സ്വദേശികളായ
ബിജു ദേവസ്സി, സഹോദരൻ ബിന്റോ ദേവസിയും ചേർന്ന് ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് ക്രിസ്റ്റിയെ പിരിച്ച് വിട്ടതിലുള്ള വൈരാഗ്യത്തിൽ ബിന്റോ ദേവസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. വല്ലപ്പാടിയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറി ബിന്റോയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ സുരേഷ്, എ.എസ്.ഐമാരായ ബിനു പൗലോസ്, ഷീബ, എസ്.സി.പി.ഒമാരായ ദിലീപ് കുമാർ, പ്രതീഷ്, അജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ