Pudukad News
Pudukad News

ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; മുരിങ്ങൂര്‍, ചാലക്കുടി ഭാഗത്ത് വാഹനങ്ങള്‍ വഴിതിരിച്ച്‌ വിടുന്നു


ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷം. ചാലക്കുടി, മുരിങ്ങൂർ എന്നിവിടങ്ങളില്‍ ഗതാഗതം സ്തംഭിച്ചതിനെ തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു.എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മാള വഴിയാണ് തിരിച്ച്‌ വിടുന്നത്. പോട്ട, കൊമ്പൊടിഞ്ഞാമാക്കൽ, അഷ്ടമിച്ചിറ വഴി എറണാകുളത്തേക്ക് പോകാം. ഗതാഗതം നിയന്ത്രിക്കുന്നതിനായി ചാലക്കുടി പോട്ട പാലത്തിന് സമീപം പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.മുരിങ്ങൂർ ഭാഗത്തും പാലത്തിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പാലത്തിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തി. എറണാകുളത്തേക്കുള്ള വണ്ടികള്‍ മാള കാടുകുറ്റി വഴി തിരിച്ചു വിടുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാൻ പോലീസ് ശ്രമങ്ങള്‍ തുടരുകയാണെന്നും വാഹനവുമായെത്തുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price