ബലാത്സംഗക്കേസില്‍ പ്രതിചേർക്കപ്പെട്ട ഹിരണ്‍ദാസ് മുരളിയെന്ന റാപ്പർ വേടനായി തിരച്ചില്‍ ആരംഭിച്ച് പോലീസ്.കഴിഞ്ഞദിവസം തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടൻ ഇവിടെയുണ്ടായിരുന്നില്ല. കേസിന് പിന്നാലെ വേടൻ ഒളിവില്‍ പോയെന്നാണ് വിവരം.വേടനുവേണ്ടി വ്യാപകതിരച്ചിലിലേക്ക് കടന്നിരിക്കുകയാണ് പോലീസ്. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് എന്നായിരുന്നു പോലീസ് തീരുമാനിച്ചിരുന്നത്. നിലവില്‍ അറസ്റ്റിന് പോലീസിന് നിയമപ്രശ്നങ്ങളില്ല.കേസില്‍ മുൻകൂർ ജാമ്യം തേടി വേടൻ കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സർക്കാരിന്റെ വിശദീകരണംതേടി ഹർജി ഓഗസ്റ്റ് 18-ന് പരിഗണിക്കാൻ മാറ്റി.
ഇതിനും സർക്കാരിന്റെ വിശദീകരണം വേണോ? ആ പെണ്ണിനെ കാര്യം തീരുമാനമായി.🙄
മറുപടിഇല്ലാതാക്കൂവേടൻ്റെ,പാട്ടും, കഞ്ചാവ് വലിക്കുന്ന രീതിയും, ഇപ്പോ ബലാത്സംഗവും, എല്ലാം പഠിപ്പിക്കണം കുട്ടികളെ,പഠിച്ചു വരട്ടെ കുട്ടികൾ!!!!
മറുപടിഇല്ലാതാക്കൂ