വിദ്യാർത്ഥിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.മണ്ണുത്തി മുളയം സ്വദേശി പൂങ്കുന്നം വീട്ടിൽ സഫൽ ഷാ, നടത്തറ കൊഴുക്കുള്ളി സ്വദേശി മൂർക്കനിക്കര വീട്ടിൽ സഞ്ചയ്, ചൊവ്വൂർ സ്വദേശി പൊന്നൂർ വീട്ടിൽ ബിഷ്ണു എന്നിവരെയാണ് ചേർപ്പ് പോലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്‌ച ഉച്ചതിരിഞ്ഞ് പെരുമ്പിള്ളിശ്ശേരിയിലായിരുന്നു സംഭവം.ഡിഗ്രി വിദ്യാർത്ഥിയായ പെരുംമ്പിള്ളിശ്ശേരി സ്വദേശിയായ 21 വയസുകാരനെ തടഞ്ഞ് നിർത്തി 500 രൂപ ആവശ്യപ്പെടുകയും പണമില്ല എന്നറിയിച്ചപ്പോൾ ശരീരത്തിൽ തപ്പി നോക്കുകയും പണം തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞ് ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.
സഹൽ ഷാ മണ്ണുത്തി പോലീസ് സ്റ്റേഷനിൽ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതിയാണ്.സഞ്ജയ്, ബിഷ്ണു എന്നിവർ പോക്സോ കേസിലെ പ്രതികളാണ്.ചേർപ്പ് സബ് ഇൻസ്പെക്ടർ സുബിന്ദ്, എസ്.സി.പി.ഒമാരായ ആരിഫ്, ജീവൻ, ഉമേഷ്, പ്രദീപ്, ശ്രീനാഥ്, അനു അരവിന്ദ്, ധനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ