Pudukad News
Pudukad News

സ്‌പെഷല്‍ ഡ്രൈവ്; 79 സ്റ്റാൻഡുകളിലെ 364 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു


തൃശൂര്‍ റൂറല്‍ പോലീസ് നടത്തിയ ഒന്നര മണിക്കൂര്‍ സ്‌പെഷല്‍ ഡ്രൈവില്‍ 79 സ്റ്റാൻഡുകളിലെ 364 ഓട്ടോറിക്ഷകള്‍ പരിശോധിച്ചു.പരിശോധനയില്‍ 14 നിയമലംഘനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. മദ്യലഹരിയിലായിരുന്ന അഞ്ചു ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് ഓട്ടോറിക്ഷകള്‍ പിടിച്ചെടുത്തു. ഇവർക്കെതിരേ കേസെടുത്തു.മറ്റു നിയമലംഘനങ്ങള്‍ക്ക് ഒൻപത് ഡ്രൈവര്‍മാരില്‍നിന്ന് പിഴ ഈടാക്കി. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.



ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price