യുകെയിൽ ജോലി ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആറരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ 59 കാരി അറസ്റ്റിൽ.എടവിലങ്ങ് കാര പുതിയ റോഡ് സ്വദേശിനി ചള്ളിയിൽ വീട്ടിൽ ശ്യാമളയെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എടവിലങ്ങ് സ്വദേശികളായ മൂന്ന് പേരിൽ നിന്നായി ഇവർ 6.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.
കൊടുങ്ങല്ലൂർ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐമാരായ സാലിം, കശ്യപൻ, ഷാബു, എഎസ്ഐ അസ്മാബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ