വേലൂപ്പാടം വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലെ 55 മത് ഊട്ടുതിരുനാൾ ഓഗസ്റ്റ് 14, 15 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പുതുക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14ന് രാവിലെ കൂടുതുറക്കൽ, രൂപം എഴുന്നള്ളിപ്പ്, പ്രസ്തുദേന്തി വാഴ്ച, പ്രദക്ഷിണം എന്നിവ നടക്കും. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ കാർമികത്വം വഹിക്കും. തിരുനാൾ ദിനത്തിൽ രാവിലെ നടക്കുന്ന കുർബാനയ്ക്ക് ജെറുസലേം ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടർ ഫാദർ ഡേവിസ് പട്ടത്ത് കാർമികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പാട്ടു കുർബാനയ്ക്ക് തൃശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോരിക്കര മുഖ്യകാർമികത്വം വഹിക്കും. ഫാദർ ഫ്രാൻസിസ് വാഴപ്പിള്ളി തിരുനാൾ സന്ദേശം നൽകും. ഊട്ട് തിരുനാളിൽ 25000 ത്തോളം വിശ്വാസികൾ പങ്കെടുക്കുമെന്നും പിതൃപാഥേയം, നേർച്ച ഭക്ഷണം എന്നിവ പാഴ്സലായി ലഭിക്കും. തിരുനാളിനോടനുബന്ധിച്ച് നിർധന കുടുംബത്തിന് നിർമ്മിച്ചുനൽകുന്ന കാരുണ്യ ഭവനത്തിൻ്റെ കട്ള വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ ഫാ.ഡേവീസ് പട്ടത്ത് നിർവഹിക്കും.
വികാരി ഫാദർ ഡേവിസ് ചെറയത്ത്, കൈക്കാരൻ പോൾ മഞ്ഞളി, പബ്ലിസിറ്റി കൺവീനർ ജേക്കബ് നടുവിൽപീടിക, പിആർഒ ബൈജു വാഴക്കാല എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ