Pudukad News
Pudukad News

വിപ്ലവനായകന് വിട; വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു


സിപിഎം സ്ഥാപക നേതാക്കളിലൊരാളും  കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു. ഇന്ന് വൈകിട്ട് ആയിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016 ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി. 1923 ഒക്ടോബർ 20ന് പുന്നപ്രയിൽ വേലിയ്ക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വിഎസ് 1940 മുതൽ ഇടതുംപ്രസ്ഥാനത്തിൻറെ സഹയാത്രികനാണ്. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964 പാർട്ടി പിളർന്നതോടെ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായി. 1985 മുതൽ 2009 വരെ സിപിഎം ബ്യൂറോ അംഗമായിരുന്നു. മൂന്നുതവണ സംസ്ഥാന സെക്രട്ടറിയും രണ്ടുതവണ പ്രതിപക്ഷ നേതാവുമായി. 1965 ൽ സ്വന്തം തട്ടകമായ അമ്പലപ്പുഴയിലായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം. തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ എസ് കൃഷ്ണകുറുപ്പിനോട് 2327 വോട്ടിന് തോറ്റ വിഎസ് 1967 ഇവിടെ കോൺഗ്രസിലെ അച്യുതനെ 9515 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിൽ എത്തി. 1970ലും വിഎസ് വിജയം ആവർത്തിച്ചു. ആർഎസ്പിയിലെ കുമാരപിള്ളയെ 2768 വോട്ടിനായിരുന്നു തോൽപ്പിച്ചത്. എന്നാൽ 1977 കെ കെ കുമാരപിള്ളയോട് 5585 വോട്ടിന് അടിയറുന്നു പറഞ്ഞു. പിന്നീട് നീണ്ട ഇടവേളക്ക് ശേഷം 1991ൽ മാരാരിക്കുളം മത്സരിച്ചു ജയിച്ച വിഎസ് 1996ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഫ്രാൻസിനോട് തോറ്റു.വിഎസിൻ്റെ പരാജയം സിപിഎമ്മിൽ കോളിളക്കമാണ് സൃഷ്ടിച്ചത്. ജില്ലയിൽ ജനിച്ചു വളർന്ന നേതാവ് മാരാരിക്കുളത്ത് തോറ്റപ്പോൾ ഞെട്ടിയത് ആലപ്പുഴ കൂടിയിരുന്നു. അങ്ങനെ 2001 മുതൽ മലമ്പുഴയുടെ സ്വന്തം എംഎൽഎയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price