രാസലഹരി ഉപയോഗവും വിൽപ്പനയും നടക്കുന്നതായി പരാതിപ്പെട്ട യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മനക്കൊടി മഠത്തിൽ വീട്ടിൽ യദുകൃഷ്ണനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മനക്കൊടി കാട്ടുതീണ്ടി വീട്ടിൽ ആകാശ് കൃഷ്ണയെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് സംഭവം. പരാതിയെക്കുറിച്ച് മനസ്സിലാക്കിയ യദുകൃഷ്ണയും സുഹൃത്തും ചേർന്ന് മനക്കൊടിയിലെ വീടിനടുത്തുള്ള പാടത്തെ സ്ലാബിൽ ഇരിക്കുകയായിരുന്ന ആകാശ് കൃഷ്ണയെ രാത്രി പത്തരയ്ക്ക് ബലമായി ബൈക്കിൽ കയറ്റി പാടത്തിന്റെ നടുവിൽ കൊണ്ടുപോയി ആക്രമിക്കുകയും കത്തികാണിച്ച് കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കഞ്ചാവ് ബീഡി ബലമായി വലിപ്പിക്കുകയും ചെയ്തു. കേസിൽ യതു കൃഷ്ണയുടെ സുഹൃത്ത് മനക്കൊടി ചുള്ളിപ്പറമ്പിൽ അഭിഷേകിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ