വടക്കാഞ്ചേരിയിൽ മിനറൽ വാട്ടറുമായി പോയ മിനിലോറി മറിഞ്ഞു. അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിനും അകമലയ്ക്കുമിടയിൽ ആയിരുന്നു അപകടം. ആളപായമില്ല. അകമല വളവിനു തൊട്ടുമുമ്പുള്ള ഇറക്കത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ലോറി റോഡിന് കുറുകെ മറയുകയായിരുന്നു.
വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ