Pudukad News
Pudukad News

കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി കുഞ്ഞിനു ജന്മംനല്‍കി വനിതാ സിപിഒ


പോലീസിനെ ആക്രമിച്ച കേസില്‍ ഡ്യൂട്ടിയുടെ ഭാഗമായി മൊഴിനല്കാൻ, അനുവദനീയമായ പ്രസവാവധിപോലും ദീർഘിപ്പിച്ചു കോടതിയിലെത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസർ കോടതിമുറ്റത്തുനിന്ന് ആശുപത്രിയിലെത്തി ആണ്‍കുഞ്ഞിനു ജന്മം നല്‍കി.ഒല്ലൂർ പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീലക്ഷ്മിയാണു പ്രസവിച്ചത്. കോടതിയിലെത്തിയപ്പോള്‍ ബ്ലീഡിംഗ് കണ്ടതിനെതുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ശാരീരികവിശ്രമം വേണ്ട സമയത്തും ഡ്യൂട്ടിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥയുടെ കൃത്യനിർവഹണത്തോടുള്ള ആത്മാർഥതയെ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയും സഹപ്രവർത്തകരും അഭിനന്ദിച്ചു. ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായിരുന്ന ഫർഷാദിനെ ആക്രമിച്ചുപരിക്കേല്പിച്ച കേസില്‍ മൊഴിനല്‍കാനാണു ശ്രീലക്ഷ്മി കോടതിയില്‍ ഡ്യൂട്ടിക്കായി എത്തിയത്. ഈ കേസില്‍ മൊഴിനല്‍കിയശേഷമേ അവധിയെടുക്കൂവെന്നു ശ്രീലക്ഷ്മി തീരുമാനിച്ചിരുന്നു.വീട്ടുകാരും സഹപ്രവർത്തകരും പ്രസവാവധി താമസിപ്പിക്കുന്നതില്‍ ഉണ്ടായേക്കാവുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അറിയിച്ചെങ്കിലും ശ്രീലക്ഷ്മി തീരുമാനത്തില്‍ ഉറച്ചുനിന്നു.ഒൻപത് മാസം കഴിഞ്ഞ ശ്രീലക്ഷ്മി ദിവസവും ഓട്ടോറിക്ഷയിലാണു സ്റ്റേഷനിലെത്തിയിരുന്നത്. ഇന്നലെ സ്റ്റേഷനില്‍നിന്നു സഹപ്രവർത്തകരോടൊപ്പം വാഹനത്തില്‍ കോടതിമുറ്റത്തെത്തിയപ്പോള്‍ ബ്ലീഡിംഗുണ്ടാകുകയായിരുന്നു. ഉടൻതന്നെ അടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രസവം നടക്കുകയുമായിരുന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price