മാരകായുധവുമായി വീട് കയറി ആക്രമം നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.പെരിഞ്ഞനം സമിതി സ്വദേശി കിഴക്കേവളപ്പിൽ വീട്ടിൽ മനോജിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മനോജിനെതിരെ പരാതി നൽകാൻ പോയ സ്ത്രീയുടെ കൂടെ പോയ യുവതിയുടെ വീട്ടിൽ വെട്ടുക്കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റിലായത്.കൊടുങ്ങല്ലൂർ. ചാവക്കാട്, മതിലകം, അന്തിക്കാട്, കൈപ്പമംഗലം, തൃശ്ശൂർ വെസ്റ്റ്, ഷൊർണ്ണൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രിയെ ലൈംഗികമായ പീഢിപ്പിക്കാൻ ശ്രമിക്കൽ, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് മനോജ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ