പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊടുങ്ങല്ലൂർ
എറിയാട് നെട്ടുക്കാരൻ വീട്ടിൽ റഷീദിൻ്റെ ഭാര്യ ലൈല (54) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു അപകടം.
വീട്ടിൽ പാചകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലൈല കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണമടഞ്ഞത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ