Pudukad News
Pudukad News

മൂന്നുമുറിയിൽ ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ


മൂന്നുമുറിയിൽ ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ നിർത്താതെ പോയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു. മറ്റത്തൂർ സ്വദേശി വടക്കൂട്ട് വീട്ടിൽ വിഷ്ണു‌വാണ് അറസ്റ്റിലായത്.ഞായറാഴ്ച വൈകിട്ട് മൂന്നുമുറി പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന അവിട്ടപ്പള്ളി സ്വദേശി ആട്ടോക്കാരൻ വീട്ടിൽ 68 വയസുള്ള ദേവസിയാണ് മരിച്ചത്.സംഭവശേഷം ഒളിവിൽപോയ ഇയാളെ വെള്ളിക്കുളങ്ങര പോലീസാണ് അറസ്റ്റ് ചെയ്തത്.വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price