തൃശ്ശൂർ രാമവർമ്മപുരത്തെ ഗവൺമെൻറ് വൃദ്ധസദനത്തിൽ നിന്ന് രണ്ടുപേർ കൂടി ജീവിതത്തിൽ ഒന്നായി. 79 കാരൻ വിജയരാഘവനും 75 കാരി സുലോചനയുമാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായത്. സാമൂഹികനീതി വകുപ്പ് നേതൃത്വം നൽകിയ ചടങ്ങിന് മന്ത്രി ആർ. ബിന്ദു, മേയർ എം.കെ. വർഗീസ് എന്നിവർ സാക്ഷികളായി. പേരാമംഗലം സ്വദേശിയായ വിജയരാഘവൻ 2019 ലും, ഇരിഞ്ഞാലക്കുട സ്വദേശിയായ സുലോചന 2024 ലുമാണ് വൃദ്ധസദനത്തിൽ എത്തിയത്. ഒരുമിച്ച് ജീവിക്കണമെന്ന തീരുമാനം ഇരുവരും വാർഡനെ അറിയിക്കുകയായിരുന്നു.
Avar നന്നായി jeevikkatte ഗുഡ് luck
മറുപടിഇല്ലാതാക്കൂ