Pudukad News
Pudukad News

കാർ യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ


കാർ യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആളൂർ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടിൽ  മിൽജോയെയാണ് ആളൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കോണത്തുകുന്ന് വെച്ച് പുത്തൻചിറ സ്വദേശി കൊട്ടിക്കൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖിന്റെ കാറിൽ മിൽജോയുടെ കാർ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ സിദ്ധിഖിനേയും കൂട്ടുകാരെയും കൈകൊണ്ടിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച  സംഭവത്തിലാണ് അറസ്റ്റ്. 
ആളൂർ പോലീസ് സ്റ്റേഷൻ റൌഡിയായ മിൽജോക്ക് മയക്കു മരുന്ന്  വിൽപ്പന നടത്തിയതിന് തൃശ്ശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലും  ആളൂർ പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂർ പോലീസ് സ്റ്റേഷനിൽ ഒരു വധശ്രമ കേസിലും അടിപിടി കേസും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price