കനോലി കനാലിൽ കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്നുലക്ഷം രൂപയുടെ മത്സ്യം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. ശ്രീനാരായണപുരം കരിനാട്ട് വീട്ടിൽ നിവേദനയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. ശാന്തിപുരം ചരുവിൽ വീട്ടിൽ വിഷ്ണുവും സുഹൃത്തും ചേർന്നാണ് കൃഷി നടത്തുന്നത്. മതിലകം ഇൻസ്പെക്ടർ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ എസ്ഐ അശ്വിൻ റോയ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബോബി തങ്കച്ചൻ, സിപിഒ ബബീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ