ലഹരി മരുന്ന് കേസിൽ പിടിയിലായി ജയിലിൽ കഴിയുന്ന പ്രതിയെ ഒരു വർഷത്തെ കരുതൽ തടങ്കലിൽ വയ്ക്കാൻ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു.പൊയ്യ സ്വദേശി നെടുംപുരക്കൽ ഷാജിയെയാണ് ലഹരിവസ്തുക്കളുടെ അനധികൃത കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്. റൂറൽ എസ്പി ബി.കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി കഞ്ചാവ് കേസിൽ പിടിയിലായി വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഷാജിയെ നടപടിക്രമങ്ങളുടെ ഭാഗമായി അറസ്റ്റ് ചെയ്തു. ഇയാളെ ഇവിടെ നിന്ന് തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റും. ലഹരി കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന നിയമപ്രകാരം ജില്ലയിൽ തടങ്കലിലാകുന്ന മൂന്നാമത്തെ ആളാണ് ഷാജി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ