Pudukad News
Pudukad News

വരന്തരപ്പിള്ളിയിൽ രണ്ട് മാസം മുൻപ് ടാറിംഗ് നടത്തിയ റോഡ് തകർന്നു;വിജിലൻസിൽ പരാതി നൽകി കോൺഗ്രസ്


വരന്തരപ്പിള്ളി പഞ്ചായത്തിൽ രണ്ട് മാസം മുൻപ് ടാറിംഗ് നടത്തിയ ആറ്റപ്പിള്ളി - നമ്പിടിമൂല റോഡ് തകർന്നു. ഒരു കിലോമീറ്ററിലധികം ദൂരമുള്ള റോഡാണ് കഴിഞ്ഞ മാർച്ചിൽ ടാറിംഗ് പൂർത്തീകരിച്ചത്. 30 ലക്ഷം രൂപയോളം ചിലവഴിച്ച് ടാറിട്ട റോഡ് പലയിടത്തും കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. നിർമ്മാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ടാറിംഗ് ഇളകിപോയതായും നാട്ടുകാർ ആരോപിച്ചു.
നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. റോഡ് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വരന്തരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡൻ്റ് ലിയോ പോൾ വിജിലൻസിൽ പരാതി നൽകി. ടാറിംഗ് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ റോഡ് തകർന്നത് അറിഞ്ഞിട്ടും കരാറുകാരന് മുഴുവൻ ഫണ്ടും പഞ്ചായത്ത് നൽകിയതായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.  
ടാറിംഗ് നടത്തി മാസങ്ങൾക്കുള്ളിൽ റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി.മണ്ഡലം പ്രസിഡന്റ്‌ ഇ. എ. ഓമന ധർണ്ണ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ലോന പള്ളത്ത് അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ കെ.എൽ. ജോസ്,  ലിയോപോൾ, സിജോ ഞെരിഞ്ഞമ്പിള്ളി, റിന്റോ ഞെരിഞ്ഞമ്പിളി തുടങ്ങിയവർ സംസാരിച്ചു.


ഒരു കമന്റ്

Amazon Deals today
Amazon Deals today
Lowest Price