യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.വാടാനപ്പിള്ളി ശാന്തി റോഡ് സ്വദേശി വടക്കൻ വീട്ടിൽ അഭിഷേക്,വാടാനപ്പള്ളി സ്വദേശി പടിയത്ത് വീട്ടിൽ സഞ്ജയ് എന്നിവരെയാണ് വാടാനപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വാടാനപ്പള്ളി നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ട് പോയി കവർച്ച ചെയ്ത ശേഷം പ്രതികൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ വിവിധയിടങ്ങളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ