ബസ് തടഞ്ഞ് നിർത്തി വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ.വലപ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടിൽ ഷിബിനെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാവിലെ 11.30നായിരുന്നു സംഭവം.ബസിനുള്ളിൽ കയറി ചെന്ത്രാപ്പിന്നി സ്വദേശിയായ ബാബുവിന് നേരെ വാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി നാല് വധശ്രമക്കേസിലും, മൂന്ന് അടിപിടിക്കേസിലും, വീടുകയറി ആക്രമിച്ച രണ്ട് കേസിലും പ്രതിയാണ് ഷിബിൻ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ