Pudukad News
Pudukad News

എംഎൽഎ ഇടപെട്ടു ചിമ്മിനിയിലെ പ്രതിഷേധത്തിന് താൽക്കാലിക പരിഹാരം


ചിമ്മിനി വന്യജീവി സങ്കേതത്തിൽ മരം മുറിക്കുന്നതിനിടെ ഇഡിസി അംഗം മരിച്ചതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധം കെ.കെ.രാമചന്ദ്രൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അവസാനിപ്പിച്ചു. വനം കെഎസ്ഇബി ഉദ്യോഗസ്ഥരെ റോഡിൽ തടഞ്ഞുവെച്ച നാട്ടുകാർ  എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരത്തുള്ള എംഎൽഎ ജില്ലാ കളക്ടർ, എഡിഎം, ചാലക്കുടി ഡിവൈഎസ്പി എന്നിവരുമായി ബന്ധപ്പെടുകയും പ്രശ്നപരിഹാരത്തിന് നിർദ്ദേശിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ ഇരിഞ്ഞാലക്കുട തഹസിൽദാർ എംഎൽഎയുടെയും ജില്ലാ ഭരണകൂടത്തിന്റെയും  അറിയിപ്പ് പ്രതിഷേധക്കാരെ അറിയിച്ചു.
പ്രതിഷേധക്കാരുടെ ആവശ്യങ്ങൾ അനുഭവപൂർവ്വം പരിഗണിക്കുമെന്നും പ്രശ്നത്തിൽ ഇടപെടുമെന്നും എംഎൽഎ അറിയിച്ചു. ഇതിനെ തുടർന്ന് രാത്രി ഒമ്പതോടെ പ്രതിഷേധം അവസാനിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price