മലയാളി സൈനികനെ കാണാനില്ലെന്ന് പരാതി. ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ട്രെയിനില്‍ യാത്ര ചെയ്യുമ്പോൾ ആണ് ഇദ്ദേഹത്തെ കാണാതായത്.ഇന്ത്യൻ സൈന്യത്തിലെ ഫാർമസിസ്റ്റ് ആണ് ഇദ്ദേഹം. പൂനെയിലെ ആർമിഡ് ഫോഴ്സ്സ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന ഫർസീൻ പുതിയ നിയമനമായ ബറേലി ആർമിഡ് ഫോഴ്സ്സ് ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്നു. ജൂലൈ 11-നായിരുന്നു ഫർസീൻ ട്രെയിനില്‍ യാത്ര ചെയ്തത്. അതിനിടെ പുലർച്ചെ, ട്രെയിനില്‍ വെച്ചാണ് ഫർസീനെ കാണാതാവുകയായിരുന്നു. ഫർസീനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ബന്ധുക്കളും സൈനിക ഉദ്യോഗസ്ഥരും അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ