നെല്ലായിയിൽ സ്കൂട്ടർ ഇടിച്ച് വഴിയാത്രക്കാരനായ മുൻ പ്രധാനധ്യാപകൻ മരിച്ചു. മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ പ്രധാന അധ്യാപകനായിരുന്ന നെല്ലായി വയലൂർ വടക്കേ വാര്യയത്ത് ശൂലപാണി വാരിയർ (80) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആയിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഉച്ചക്ക് മരിച്ചു. കൊടകര പോലീസ് മേൽനടപടികൾ സ്വീകരിച്ചു.സംസ്കാരം ഞായറാഴ്‌ച ഉച്ചതിരിഞ്ഞ് 4 ന് വീട്ടുവളപ്പിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ