ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ കൊലക്കേസ് പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും ചേർപ്പ് പോലീസ് പിടികൂടി. പശ്ചിമ ബംഗാള്‍ ഹൂബ്ലി ഷേർഫുലി സേരംപോർ സ്വദേശി ബീരു(31) ആണ് പിടിയിലായത്.ചേർപ്പ് പെരിഞ്ചേരിയില്‍ താമസിച്ചിരുന്ന സ്വർണപ്പണിക്കാരനായ ഇതരസംസ്ഥാന തൊഴിലാളി മൻസൂർ മാലിക്കിനെ കൊലചെയ്ത കേസിലെ പ്രതിയാണ്. ഒളിവില്‍പോയ ഇയാളെ തൃശൂർ ഫസ്റ്റ് അഡീഷണല്‍ സെഷൻസ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2021 ഡിസംബറിലാണ് കൊലപാതകം നടന്നത്.പെരിഞ്ചേരിയിലെ വാടകവീട്ടില്‍ മുകള്‍ നിലയില്‍ മൻസൂർ മാലിക്കും കൂടുംബവും താഴെ ബീരുവുമാണ് താമസിച്ചിരുന്നത്. മൻസൂർമാലിക്കിന്‍റെ ഭാര്യയുടെ കാമുകനായ ബീരു മൻസൂറിന് മദ്യം നല്‍കി ബോധരഹിതനാക്കി ഇരുമ്ബുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി വീടിനുപിറകില്‍ കുഴിച്ചുമൂടുകയിരുന്നു.ചേർപ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, എഎസ്‌ഐ ജോയ് തോമസ്, സീനിയർ സിവില്‍ പൊലീസ് ഓഫീസർ റിൻസൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ