കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി. വധശ്രമം, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയായ
അഞ്ചേരിച്ചിറ സ്വദേശി കോയമ്പത്തൂർക്കാരൻ വീട്ടിൽ വിജേഷിനെയാണ് ഒല്ലൂർ പോലീസ് തടങ്കലിലാക്കിയത്.ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.ജില്ലാ മജിസ്ട്രേറ്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ഒല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.എം. വിമോദാണ് അറസ്റ്റ് ചെയ്ത് ഉത്തരവ് നടപ്പിലാക്കിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ