ബൈക്ക് ഇടിച്ച് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ചാവക്കാട് പാലയൂർ സെൻററിൽ കഴിഞ്ഞ ഏഴിന് രാത്രിയായിരുന്നു അപകടം. ഗുരുവായൂർ ഇരിങ്ങപ്പുറം പുത്തംപല്ലി കറുപ്പും വീട്ടിൽ മുഹമ്മദ് ഫക്കീർ (19) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. സാരമായി പരിക്കേറ്റ തോമസിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. നിർത്താതെ പോയ ബൈക്ക് ഓടിച്ചിരുന്ന ആളെ തേടി പോലീസ് അന്വേഷണം നടത്തിയത് പത്ത് ദിവസമാണ്. ലൈസൻസ് ഇല്ലാതിരുന്ന പ്രതി ബൈക്ക് അമിത വേഗത്തിലാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമായി. സഹോദരിയുടെ വീട്ടിൽ ഒളിപ്പിച്ച ബൈക്കാണ് പോലീസ് കണ്ടെടുത്തത്. മേഖലയിലെ പത്തോളം സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. രണ്ടുദിവസം പ്രതി വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. വർക്ക് ഷോപ്പുകളിലും മറ്റും പോലീസ് അന്വേഷണം നടത്തിയിരുന്നു. സിസിടിവി ക്യാമറയിൽ കണ്ട് അമിതവേഗതയിൽ പോയ ബൈക്കിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം പ്രതിയെക്കുറിച്ചുള്ള സൂചനയിലേക്ക് എത്തുകയായിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ