ഗുരുവായൂർ ദേവസ്വത്തിലെ വിവിധ തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20ന്. സാനിറ്റേഷൻ വർക്കർ (കാറ്റഗറി നമ്പർ: 03/2025), ഗാർഡനർ (04/2025), കൗ ബോയ് (05/2025), ലിഫ്റ്റ് ബോയ് (06/2025), റൂം ബോയ് (07/2025), ലാംബ് ക്ലീനർ (14/2025), കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ് (17/2025), കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കർ (18/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (30/2025), ഓഫീസ് അറ്റൻഡന്റ് (GDEMS) (31/2025), സ്വീപ്പർ (GDEMS) (32/2025) എന്നീ തസ്തികകളിലേയ്ക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന പൊതു ഒ.എം.ആർ.
പരീക്ഷ ഉച്ചയ്ക്ക് 01:30 മുതല്‍ 03:15 വരെ തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചാണ് നടക്കുക.
അതേസമയം, ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷ പൂർത്തിയായി. പരീക്ഷാകേന്ദ്ര വിവരങ്ങളില്‍ വന്നിരുന്ന പിഴവ് തിരുത്തിയ ശേഷമാണ് പരീക്ഷ നടന്നത്. ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം. 01/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച രജിസ്റ്റർ നമ്ബർ 209601 മുതല്‍ 209900 വരെയുള്ള ഉദ്യോഗാർത്ഥികളുടെ തൃശൂർ ജില്ലയിലെ പരീക്ഷാകേന്ദ്രം VR APPU MASTER MEMORIAL HSS Thaikkad South, Brahmakulam Thrissur (District) Kerala Pin- 680104 എന്ന പരീക്ഷാ കേന്ദ്രത്തിനോടൊപ്പം 'THALIKULAM SOUTH' എന്ന് തെറ്റായി ചേർത്തിരുന്നു. ഇത് നീക്കം ചെയ്ത ശേഷമാണ് പരീക്ഷ നടന്നത്.തൃശൂർ: ഗുരുവായൂർ ദേവസ്വം ക്ലർക്ക് പരീക്ഷയുടെ പരീക്ഷാകേന്ദ്ര വിവരങ്ങളില്‍ വന്നിരുന്ന പിഴവ് തിരുത്തി. ഗുരുവായൂർ ദേവസ്വത്തിലെ ക്ലർക്ക് (കാറ്റഗറി നം. 01/2025) തസ്തികയിലേക്കുള്ള ഒ.എം.ആർ പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച രജിസ്റ്റർ നമ്പർ 209601 മുതല്‍ 209900 വരെയുള്ള ഉദ്യോഗാർത്ഥികളുടെ തൃശൂർ ജില്ലയിലെ പരീക്ഷാകേന്ദ്രം VR APPU MASTER MEMORIAL HSS Thaikkad South, Brahmakulam Thrissur (District) Kerala Pin- 680104 ആണ്. ഈ പരീക്ഷാ കേന്ദ്രത്തിനോടൊപ്പം 'THALIKULAM SOUTH' എന്ന് തെറ്റായി ചേർത്തിട്ടുള്ളത് നീക്കം ചെയ്തു.
K.G teacher post exam?
മറുപടിഇല്ലാതാക്കൂ