കഞ്ചാവ് കൈവശംവച്ചതിനു ജയില്‍ശിക്ഷ കഴിഞ്ഞു ജാമ്യത്തിലിറങ്ങിയ പ്രതിയെ 124.68 ഗ്രാം ഹാഷിഷ് ഓയിലുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കണ്ടാണശേരി ചൊവ്വല്ലൂർ കറുപ്പംവീട്ടില്‍ അൻസാർ(24)നെയാണു ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.ജെ. റിൻ്റോയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.തൈക്കാട് പള്ളിറോഡില്‍ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. നേരത്തെ ഒന്നരക്കിലോ കഞ്ചാവുമായി ഇയാള്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ 55 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോഴാണ് മയക്കുമരുന്നുകേസില്‍ പിടിയിലായത്. തീരദേശമേഖലയില്‍ മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനകണ്ണിയാണ് ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്ന സംഘത്തിനുവേണ്ടി അന്വേഷണം ഉൗർജിതമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ രാമകൃഷ്ണൻ, പ്രിവന്‍റീവ് ഓഫീസർമാരായ ബാഷ്പജൻ, ടി.ആർ. സുനില്‍, എ.എൻ. ബിജു, എം.എ. അക്ഷയകുമാർ തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ