സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ ഉത്തരവുപ്രകാരം ലഹരിവസ്തു വിൽപ്പനക്കാരനെ കരുതൽ തടങ്കലിലാക്കി. പരിയാരം സ്വദേശി അറക്കൽ വീട്ടിൽ മാർട്ടിനെയാണ് ഒരു വർഷത്തേക്ക് തടങ്കലിൽ ആക്കിയത്. പിഐടി എൻ.ഡി.പി.എസ് നിയമപ്രകാരമാണിത്. ലഹരി വിപണനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് സംസ്ഥാന ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. ജില്ലയിൽ ഈ വർഷത്തെ സമാനമായ രണ്ടാമത്തെ കരുതൽ തടങ്കൽ ഉത്തരവാണിത്. അറസ്റ്റ് ചെയ്ത് നടപടികൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ചു. ലഹരി കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിൽ ആകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ കരുതൽ തടങ്കലിൽ വയ്ക്കാവുന്ന നിയമമാണ് പിഐടി എൻഡിപിഎസ്. മാർട്ടിൻ ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരോധിത ലഹരി വസ്തുക്കളും മറ്റു ജില്ലയിൽ എത്തിച്ചു ചില്ലറ വിൽപ്പന നടത്തുന്ന ആളാണെന്ന് പോലീസ് അറിയിച്ചു.
ചാലക്കുടി ഇൻസ്പെക്ടർ എം.കെ. സജീവ്, എസ്ഐ ടി.വി. ഋഷി പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ