വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി സ്കൂൾ പരിസരത്തുനിന്ന് യുവാവിനെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
ലോകമല്ലേശ്വരം ഗുരുദേവനഗർ സ്വദേശി ഒളിപറമ്പിൽ വീട്ടിൽ ഷെബിഷ ഷാ (20) ആണ് പിടിയിലായത്.തിരുവള്ളൂർ സ്കൂൾ പരിസരത്തുനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ മയക്ക് മരുന്ന് ഉപയോഗിച്ച കേസിലും, അപകടകരമായ രീതിയിൽ വാഹനമോടിച്ച കേസിലും, ഗ്ലാസ് ക്യാബിൻ ഇടിച്ച് തകർത്ത കേസിലും, മയക്ക് മരുന്ന് വിൽപ്പനക്കായി സൂക്ഷിച്ച കേസിലും അടക്കം നാല് ക്രിമിനൽ കേസിലെ പ്രതിയാണ് ഇയാൾ.പ്രതിയെ റിമാൻ്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ