Pudukad News
Pudukad News

ചിട്ടി കമ്പനിയിൽ നിക്ഷേപ തട്ടിപ്പ്;സഹോദരങ്ങൾ അറസ്റ്റിൽ


ചിട്ടി കമ്പനിയിൽ നിക്ഷേപം സ്വീകരിച്ച് 10 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പള്ളിപ്പുറം സ്വദേശികളായ രണ്ടുതൈക്കൽ ആൻറണി, ജോൺസൺ എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറിയാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ആതിര ചിട്ടി കമ്പനിയുടെ പേരിൽ രണ്ടുപേരിൽ നിന്നായി 10 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എറണാകുളം ജില്ലയിൽ സമാനത്തട്ടിപ്പ് നടത്തിയ കേസിൽ ജയിലിലായിരുന്ന ഇരുവരും കൊടുങ്ങല്ലൂർ കോടതി ഉത്തരവ് പ്രകാരം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 12ശതമാനം പലിശ വാഗ്ദാനം ചെയ്തു എറിയാട് ചൈതന്യ നഗർ, അത്താണി സ്വദേശികളിൽ നിന്നും പണം വാങ്ങുകയായിരുന്നു. പിന്നീട് പലിശയും മുതലും നൽകാതെ സ്ഥാപനം അടച്ചുപൂട്ടി. ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്ഐ ടി.എം. കശ്യപൻ, സീനിയർ സിപിഒ ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price